Church History

"വെള്ളപ്പൊക്കം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ തിരുപുറത്തുള്ള വിശ്വാസികൾക്ക് വ്ളാത്താങ്കര പള്ളിയിൽ പോയി കുർബാനയിൽ പങ്കുകൊള്ളാൻ കഴിഞ്ഞിരുന്നില്ല. വേദമുത്തു ടീച്ചർ ഫാ.മാനുവൽ അൻപുടയനോട് ഇവിടെ പള്ളി വയ്ക്കുന്നതിനെക്കുറിച്ചു പലപ്പോഴും സംസാരിച്ചിരുന്നു. 1965 ൽ അദ്ദേഹം പള്ളി വയ്ക്കുന്നതിനായി 75 സെൻറ്‌ സ്ഥലം വാങ്ങി. 1979 ഡിസംബർ 3 -)o തിയതി ഇവിടെയുണ്ടായിരുന്ന കെട്ടിടത്തിൽ വച്ച് ആദ്യമായി ദിവ്യബലി അർപ്പിച്ചു. 1979 ഡിസംബർ 25 ന് പുതിയ ഷെഡിൽ കുർബാന അർപ്പിക്കുവാൻ ആരംഭിച്ചു. പള്ളി വയ്ക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്‌നിച്ചിരുന്ന വ്യക്തികളാണ് ജോസഫ്, വേദമുത്തു, തപസിമുത്തു മുതലായവർ. 1979 മുതൽ 1981 വരെ ഫാ. ജോർജ് ഡാലിവിള വികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് വികാരിയായി വന്നത് ഫാ. സ്റ്റീഫൻ ആയിരുന്നു. ഈയവസരത്തിൽ ജർമനിയിൽ നിന്നുള്ള മിഷനറിമാർ ഈ സ്ഥലം വന്നു കാണുകയും പള്ളി വയ്ക്കാനുള്ള സാമ്പത്തിക സഹായം ചെയ്തു. ഫാ. വിൻസെൻറ് കെ പീറ്റർ വികാരിയായിരുന്നപ്പോഴാണ് 1989 ജൂൺ 13 ന് ദേവാലയത്തിൻറെ പണി പൂർത്തിയാക്കി ആശീർവദിച്ചത്.
ഫാ. ഫ്രാൻസിസ് സേവ്യർ വികാരിയായിരുന്നപ്പോൾ നേഴ്‌സറി സ്‌കൂൾ ആരംഭിച്ചു. പള്ളോട്ടൈൻ സന്യാസസഭാംഗമായ ഫാ. ജോർജിൻറെ കാലത്ത് വൈദിക വസതി നിർമ്മിതമായി. ഫാ. ഡി. സ്റ്റീഫൻ വികാരിയായിരുന്നപ്പോഴാണ് 2001 മെയ് 18 ന് കുരിശടി സ്ഥാപിതമായത്. ലാസർ (1979-84), തോമസ് (1985-) എന്നിവർ ഉപദേശിമാരായും ഫാ. ജോർജ് ഡാലിവിള (1979-81), ഫാ. സ്റ്റീഫൻ (1981-82), ഫാ. ജോൺ (1982-84), ഫാ. ഫ്രാൻസിസ് സേവ്യർ (1984-86), ഫാ. വിൻസന്റെ കെ പീറ്റർ (1985-86), ഫാ. സി. റ്റി. രാജ് (1986-89), ഫാ. പൻക്രെഷ്യസ് (1989-90), ഫാ. ജോൺ അലക്സാണ്ടർ, ഫാ. ഡി. സെൽവരാജ്, ഫാ. ജോൺസൻ, ഫാ. ജോർജ്, ഫാ. അൽഫോൻസ് ലിഗോരി (1995-97), ഫാ. സ്റ്റീഫൻ (1997-2002), ഫാ. ഹരിദാസ് (2002-2007), ഫാ. എ. ജി. ജോർജ് (2007-2008), ഫാ. പി. എൻ. ഡെന്നിസ്‌കുമാർ (2008-2011), ഫാ. ആർ. പി. വിൻസെന്റ് (2011-2013), ഫാ. നിക്സൻ.ജെ.രാജ് (2013-2017), ഫാ. ജെറാൾഡ് മത്യാസ് (2017-2019), ഫാ. ഡി. സെൽവരാജ് (2019-2025), ഫാ. ആർ.എൻ. ജിബിൻ രാജ് (2025 - ) എന്നിവർ വികാരിമാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസും, ഫാ. ജോസ് റാഫേലും, ഫാ. സേവ്യർ ഷൈൻ ഉം തിരുപുറം ഇടവകാംഗങ്ങളാണ്. ഇപ്പോൾ 365 കുടുംബങ്ങളുള്ള ഈ ഇടവകയിൽ മതബോധനം, നീഡ്‌സ്, വിൻസന്റ് ഡി പോൾ സൊസൈറ്റി, ലീജിയൻ ഓഫ് മേരി, ലിറ്റിൽവേ അസോസിയേഷൻ, കെ.സി.വൈ.എം, കെ.എൽ.സി.എ, ഡി.സി.എം.എസ്. എന്നിവ പ്രവർത്തിക്കുന്നു. ഒരു യു .പി. സ്കൂളും 1998 മുതൽ ഉർസുലൈൻ കോൺഗ്രിഗേഷന്റെ ഒരു കോൺവെന്റും ഇവിടെ നന്നായി പ്രവർത്തിക്കുന്നു. ഈ ഇടവകയിൽ ജനപങ്കാളിത്തത്തോടെയുള്ള 18 ബി.സി.സി. യൂണിറ്റുകളും അതിലൂടെ രൂപപ്പെട്ടുവന്ന അജപാലന സമിതിയും പ്രവർത്തിക്കുന്നു."